ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം ഇന്നും പാര്‍ലമെന്റില്‍; അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കോൺഗ്രസ്‌

  • 21/12/2022

ദില്ലി : ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം ഇന്നും പാര്‍ലമെന്റില്‍. അതിര്‍ത്തി വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപണം.


ചൈന വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുന്നത്. ചൈന വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തത് സര്‍ക്കാരിന്‍്റെ പിടിവാശിയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

പൊതുജനങ്ങള്‍ യാഥാര്‍ത്ഥ്യം അറിയുന്നില്ല. വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നതില്‍ ഉറച്ച്‌ നില്‍ക്കണമെന്നും ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗത്തിലും സോണിയ നിര്‍ദ്ദേശിച്ചു.

Related News