ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ കേന്ദ്ര പട്ടികയില്‍ ഒമ്പതാം സ്ഥാനം നേടി കേരളം

  • 21/12/2022

ന്യൂഡൽഹി: ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നേട്ടവുമായി കേരളം. കേന്ദപട്ടികയില്‍ ഒമ്ബതാം സ്ഥാനമാണ് കേരളം നേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗണ്‍സിലാണ് പട്ടിക പുറത്തിറക്കിയത്.


വളരെ ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒമ്ബതാം സ്ഥാനത്തെത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ലക്ഷദ്വീപുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഗോവയ്ക്കാണ് മൂന്നാം സ്ഥാനം. സിക്കിം, മിസോറാം, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഛണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളാണ് നാല് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലുള്ളത്.

വളരെ കുറഞ്ഞ സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത് ത്സാര്‍ഖണ്ഡ്, ബിഹാര്‍, അസം സംസ്ഥാനങ്ങളാണ്. അടിസ്ഥാന ആവശ്യങ്ങള്‍, ക്ഷേമ അടിത്തറ, അവസരങ്ങള്‍ എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയത്.

Related News