അബ്ബാസിയ്യ കെ.കെ.ഐ.സി മദ്രസ്സ സാഹിത്യ സമാജ ഉദ്ഘാടനവും പി.ടി.ഏ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു

  • 21/12/2022


കുവൈറ്റ് കേരളഇസ്ലാഹി സെൻററിനു 
കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ഇസ്ലാഹി മദ്രസ പി.ടി.ഏ, എം ടി എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മദ്രസ്സാ വിദ്യാർത്ഥികളുടെ സാഹിത്യ സമാജ ത്തിൻറെ ഉദ്ഘാടനവും അബ്ബാസിയ അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്ജിദില്‍ വെച്ച് സംഘടിപ്പിച്ചു .

പി ടിഎ വൈസ് പ്രസിഡന്റ് നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ച പരിപാടി കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു .

അബ്ബാസിയ സോണൽ സെക്രട്ടറി 
 ഹാഫിള് സ്വാലിഹ് സുബൈർ , സോണൽ പ്രസിഡന്റ് ഹാഫിദ് മുഹമ്മദ് അസ്‌ലം കെകെ ഐ സി ‌സെക്രട്ടറിയേറ്റ് ഭാരവാഹികളായ സക്കീർകൊയിലാണ്ടി മെഹ്ബൂബ് കാപ്പാട്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 

പി ടി എ തിരഞ്ഞടുപിന് പ്രധാന അധ്യാപകൻ ശമീർ മദനി നേതൃത്വം നൽകി.

2023 വർഷത്തേക്കുള്ള പി.ടി.ഏ പ്രസിഡൻറായി അസ്‌ലം അബ്ദുറഹ്മാൻ. വൈസ് പ്രസിഡൻറായി നൗഷാദ് കൊല്ലം, ട്രഷറർ യുസഫ് ടി എന്നിവരെ തിരഞ്ഞെടുത്തു.

എം ടിഎ പ്രസിഡൻറായി റിൻസിയ ഖാദർ, വൈസ് പ്രസിഡന്റ് അനീസ എം ടി എ സെക്രട്ടറി സീനത്ത് ടീച്ചർ. എന്നിവരെ തിരഞ്ഞെടുത്തു. മദ്രസ്സ വിദ്യാർത്ഥികളുടെ കാലപരിപാടി അസ്‌ലം ആലപ്പുഴ നിയന്ത്രിച്ചു. 

പ്രസംഗം ഖുർആൻ പാരായണം ഇസ്ലാമിക് ഗാനം ,പാരന്റസ് ക്വിസ് ,ചർച്ച സംഗമം എന്നിവ സംഘടി പ്പിച്ചു മദ്രറസ സ്റ്റാഫ് സെക്രട്ടറി യാസർ അൻസാരി സ്വാഗതവും വികെ നൗഫൽ സ്വലാഹി നന്ദി യും പറഞ്ഞു.

Related News