വിദ്യര്‍ഥികളുടെ ഡേറ്റാബേസുകള്‍ ഉപയോഗിച്ച് ഭീക്ഷണി കോളുകൾ എന്ന ആരോപണം; ശക്തമായി എതിർത്ത് ബൈജൂസ് ആപ്പ്

  • 21/12/2022

ദില്ലി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ വിദ്യര്‍ഥികളുടെ ഡേറ്റാബേസുകള്‍ വാങ്ങുന്നുവെന്നും ഭീഷണി കോളുകള്‍ ചെയ്യുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. ബാലാവകാശ കമ്മീഷന്‍ പോലും ഇക്കാര്യത്തില്‍ ബൈജൂസിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച്‌ ബൈജൂസ് അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങുന്നുവെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. ഭീഷണി കോളുകളും ചെയ്യാറില്ലെന്നും അവ‍ര്‍ വിശദീകരിച്ചു.


വിദ്യാ‍ര്‍ഥികളുടെ ഡേറ്റാബേസ് ഞങ്ങള്‍ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ബൈജൂസിന്‍റെ വിശദീകരണം. ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. 150 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുള്ളതിനാല്‍, ബാഹ്യ ഡാറ്റാബേസുകള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യം കമ്ബനിക്കില്ലെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളുടെ കാന്തര്‍ പട്ടികയില്‍ ബൈജൂസ് 19-ാം സ്ഥാനത്താണെന്നും അതുകൊണ്ടു തന്നെ വിശ്വാസ്യത പ്രധാനമാണെന്ന് അറിയാമെന്നും വാര്‍ത്താക്കുറിപ്പില്‍ അവര്‍ വിവരിച്ചിട്ടുണ്ട്. ഒരിക്കലും കോള്‍ഡ് കോളുകളോ ഷെഡ്യൂള്‍ ചെയ്യാത്ത വാക്ക്-ഇന്‍ സന്ദര്‍ശനങ്ങളോ നടത്തുന്നില്ലെന്നും കമ്ബനി വിശദീകരിച്ചു.

Related News