ക്രിസ്മസ്, ന്യു ഇയർ ആഘോഷങ്ങൾക്ക് മുന്നോടിയായി കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 22/12/2022

വിവിധ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ സാഹചര്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും, നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവലോകന യോഗം വിളിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരുടെ റാന്‍ഡം ടെസ്റ്റിങും ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന 2 ശതമാനം ആളുകളിലാണ് ടെസ്റ്റിങ് നടത്തുക.


മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ രാജ്യത്ത് ഇനിയും നിര്ബന്ധമാക്കിയിട്ടില്ല. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കൂടാതെ പുതിയ വേരിയന്റ് കണ്ട് പിടിക്കാനുള്ള ജീനോം സ്വീക്വന്‍സിങ് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ കോവിഡ് ബാധിതര്‍ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേസുകളുടെ വര്‍ധന കണക്കിലെടുത്ത് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദത്തിന് രോഗ വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളും അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Related News