കൊവിഡ് വ്യാപനം: കൊവോവാക്സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ വിപണനാനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

  • 22/12/2022

ദില്ലി: കൊവോവാക്സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ വിപണനാനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി കൊവോവാക്സ് നല്‍കാനാണ് കമ്ബനി ഡിസിജിഐയെ സമീപിച്ചത്.


അനുമതി കിട്ടുന്ന പക്ഷം കൊവിഷീല്‍ഡോ കൊവാക്സിനോ ആദ്യ ഡോസായി സ്വീകരിച്ചവര്‍ക്ക് കൊവോവാക്സ് ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാനാവും അമേരിക്കന്‍ കമ്ബനിയായ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സീനാണ് കൊവോവാക്സ് ഈ വാക്സീന് 2020-ല്‍ തന്നെ ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

വാക്സീന്‍ ഉത്പാദനത്തിന് നോവോവാക്സുമായി പിന്നീട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തുകയായിരുന്നു. നിലവില്‍ ഇന്ത്യയില്‍ 17 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഈ വാക്സീന്‍ നല്‍കുന്നുണ്ട്.

Related News