ദേശീയ സൈക്കിള്‍ പോളോ ചാമ്ബ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

  • 23/12/2022

മുംബൈ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്ബ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കി. വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ ഉന്നയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


സൈക്കിള്‍ പോളോ ചാമ്ബ്യന്‍ഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങള്‍ നിഷേധിച്ചതും ഛര്‍ദ്ദിയെ തുടര്‍ന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് എഎം ആരിഫ് എംപിയും ബെന്നി ബെഹനാന്‍ എംപിയുമാണ് ലോക്സഭയില്‍ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി. സഹായധനം അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് കിട്ടിയതായി അദ്ദേഹം പറഞ്ഞു

സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിള്‍ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്‍റെ അംഗീകാരം ഇല്ല. ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവുണ്ടായിട്ടും കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം. 2015 മുതല്‍ എല്ലാ വര്‍ഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീമുകളെ അയക്കുന്നത്.

എന്നാല്‍ യാത്ര പോവുന്നതല്ലാതെ ഒരിക്കല്‍ പോലും ടീം മത്സരിക്കാനിറങ്ങിയിട്ടില്ല. പലകാരങ്ങള്‍ പറഞ്ഞ് എല്ലാ വര്‍ഷവും ദേശീയ ഫെഡറേഷന്‍ മത്സരവേദിയില്‍ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും.ചുരുക്കത്തില്‍ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്പോട്സ് കൗണ്‍സില്‍ വഴി സര്‍ക്കാര്‍ വെറുതേ കളഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരവും ഉണ്ടാക്കിയിട്ടില്ല.p

Related News