രാമസേതുവിന്റെ ചരിത്രത്തിന് തെളിവില്ല: ജിതേന്ദ്ര സിംഗ്

  • 23/12/2022

ഡല്‍ഹി: രാമസേതുവിന്റെ ചരിത്രത്തിന് തെളിവില്ലെന്ന് കേന്ദ്രസഹ മന്ത്രി. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പ്രദേശമായ രാമസേതുവില്‍ ചുണ്ണാമ്ബുകല്ലുകള്‍ കണ്ടെത്തിയെങ്കിലും ഇത് ഒരു പാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസഹ മന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.


ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ചില ദ്വീപുകളുടെ ഭാഗങ്ങളും ചുണ്ണാമ്ബുകല്ലുകളും കണ്ടെത്തി. എന്നാല്‍ അവ പാലത്തിന്റെ ഭാഗങ്ങളാണെന്ന് പറയാന്‍ കഴിയില്ലെന്ന് ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായ പഠനം നടത്താന്‍ എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ, എന്ന ബിജെപി എംപി കാര്‍ത്തികേയ ശര്‍മയുടെ ചോദ്യത്തിന് മറുപടിയായാണ് ജിതേന്ദ്ര സിംഗ് ഇത് അറിയിച്ചത്.

ബഹിരാകാശത്തും നിന്ന് ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും. 18,000 വര്‍ഷം പഴക്കമുള്ള ചരിത്രം കണ്ടെത്തുന്നതില്‍ ചില പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രം പരിശോധിച്ചാല്‍ ആ പാലത്തിന് ഏകദേശം 56 കിലോമീറ്റര്‍ നീളമുണ്ടെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ദ്വീപുകളുടെ ഒരു രൂപരേഖ വരയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. യുപിഎ സര്‍ക്കാര്‍ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍ കെ പച്ചൗരിയെ രാമസേതുവിന് സമാന്തരപാതയുടെ സാദ്ധ്യതയെ കുറിച്ച്‌ പഠനം നടത്താന്‍ നിയമിച്ചിരുന്നു.

Related News