കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം

  • 25/12/2022


കുവൈറ്റ് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് വാർഷിക ജനറൽ ബോഡിയും ക്രിസ്മസ് ന്യൂയർ ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മൻസൂർ മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. ബഷീർ ബാത്ത ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ജിനീഷ് നാരായണൻ പ്രവർത്തന റിപ്പോർട്ടും, അക്‌ബർ ഊരള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി പ്രമോദ് കൊല്ലം, ഷാഹിദ് സിദ്ദീഖ്, ഉപദേശക സമിതി അംഗങ്ങളായ  സാജിദ നസീർ സുൾഫിക്കർ തിരുവങ്ങൂർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് അസീസ് തിക്കോടി റിട്ടേണിങ് ഓഫീസർ ആയി കൊണ്ട് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ദിലീപ് അരയടത്ത് നൽകിയ പാനൽ ഐക്യഖണ്ഡേന ജനറൽ ബോഡി അംഗീകരിക്കുക ആയിരുന്നു. 2023-24 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ജിനീഷ് നാരായണനും ജനറൽ സെക്രട്ടറി ആയി റിഹാബ് തൊണ്ടിയിലും ട്രെഷറർ ആയി സാഹിർ പുളിയഞ്ചേരിയുമാണ് തെരെഞ്ഞെടുക്കപെട്ടത്. റഷീദ് ഉള്ളിയേരി, അസ്‌ലം അലവി എന്നിവർ വൈസ് പ്രസിഡന്റുമാരും അതുൽ ഒരുവമ്മൽ, വിജിൽ കീഴരിയൂർ എന്നിവർ സെക്രട്ടറിമാരുമാണ്. വിങ്ങ് കൺവീനർമാരായി ചാരിറ്റി - മൻസൂർ മുണ്ടോത്ത്, കലാ-സാംസ്‌കാരികം മനോജ് കുമാർ കാപ്പാട്, മീഡിയ & പബ്ലിസിറ്റി ശ്യാം ലാൽ പൂക്കാട്, പബ്ലിക്റിലേഷൻസ് റയീസ് സാലിഹ്, സ്പോർട്സ് ഷമീം മണ്ടോളി എന്നിവരെയും ഏരിയ കൺവീനർമാരായി ജോജി വർഗീസ് (അബ്ബാസിയ) സാദിഖ് തൈവളപ്പിൽ (ഫഹാഹീൽ) റഷാദ് കൊയിലാണ്ടി (ഫർവാനിയ) സയ്യിദ് ഹാഷിം (സാൽമിയ ഹവല്ലി) എന്നിവരേയും തെരെഞ്ഞെടുത്തു. ജഗത് ജ്യോതിക്കാണ് ഫേസ്ബുക്ക് ഗ്രൂപ് ചുമതല. റൗഫ് മശ്ഹൂർ, പ്രമോദ് കൊല്ലം, മുഹമ്മദ് റാഫി, ബഷീർ ബാത്ത, ഷബീർ മണ്ടോളി എന്നിവരാണ് രക്ഷാധികാരികൾ. പുതുതായി തെരെഞ്ഞെടുക്കപെട്ട പ്രസിഡന്റ് ജിനീഷ് നാരായണൻ കേക്ക് മുറിച്ചു കൊണ്ട് തുടങ്ങിയ ക്രിസ്മസ് ന്യൂയർ ആഘോഷപരിപാടികളിൽ കുട്ടികളുടെ ഡാൻസ് അടക്കമുള്ള കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഷാഹുൽ ബേപ്പൂർ സ്വാഗതവും സയ്യിദ് ഹാഷിം നന്ദിയും പറഞ്ഞു.

Related News