മിഷ്റിഫിൽ ആകാശനീലിമ തീർത്ത് അർജന്റീനൻ ഫാൻസ്‌

  • 25/12/2022

കുവൈറ്റ് സിറ്റി : മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം അർജന്റീന ഒരു ലോകകിരീടം നേടിയപ്പോൾ അത് ആഘോഷമാക്കി മാറ്റുകയാണ് ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകർ. കെഫാക് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന മിഷ്‌രിഫ്  ഗ്രൗണ്ടിൽ കുവൈറ്റ് അർജന്റീന ഫാൻസ്‌ സംഘടിപ്പിച്ച മെഗാ ആഘോഷപരിപാടിയിൽ  അർജന്റീനൻ സ്വദേശികൾ അടക്കം പങ്ക് ചേർന്നു. അർജന്റീനൻ പ്രതിനിധി മിസ് നെറീന കേക്ക് മുറിച്ചുകൊണ്ട് ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വാമോസ് അർജന്റീന വിളികളുമായി ഗ്രൗണ്ടിനുടനീളം ആരാധകർ മാർച്ച്പാസ്റ്റ് നടത്തി. മലയാളത്തിലും സ്പാനിഷിലും ആയിരുന്നു മുദ്രാവാക്യങ്ങൾ, പ്രതികൂല കാലാവസ്ഥ ആയിരിന്നിട്ട് പോലും പ്രായവ്യത്യാസമില്ലാതെ നൂറുകണക്കിന് ആരാധകരാണ് അർജന്റീനയുടെ വിജയം ആഘോഷിക്കാൻ എത്തി ചേർന്നത്. ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച കുവൈത്തിലെ കേരളത്തിൽ നിന്നുള്ള  അർജന്റീനൻ ആരാധകർക്ക് അർജന്റീനൻ സ്വദേശിയായ സ്റ്റീവ് മാകാതി നന്ദി രേഖപ്പെടുത്തി. അർജന്റീന ഫാൻസ്‌ കുവൈറ്റ് അഡ്മിന്മാരായ മൻസൂർ കുന്നത്തേരി, ഫൈസൽ കണ്ണൂർ, ഷാഹുൽ ബേപ്പൂർ, ഷാനവാസ് ഹൈത്തം, കാ മുഹമ്മദ്, അനസ് കുനിയിൽ, സാദിഖ് തൈവളപ്പിൽ, സഹീർ ബിഗ് ബോയ്സ്, റാഫിദ് പഴയങ്ങാടി, മുത്തു പട്ടാമ്പി  എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ അർജന്റീന സ്വദേശികളായ ഗബ്രിയേൽ, ജോർജ്, വെറോണിക്ക, അലെക്‌സാൻഡ്രോ, കറീന, ഒമർ, എലീന, തോമസ്, കാർലോസ് എന്നിവരും പങ്കചേർന്നു. കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദു റഹ്മാൻ എം.സി മെമ്പർ ജോസ്, മീഡിയ പ്രതിനിധി ഹബീബുള്ള മുറ്റിച്ചൂർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പായസവും ലഡുവും വിതരണം ചെയ്തു.

Related News