വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട 19കാരിയെ യുവാവ് നടുറോഡിലിട്ട് തല്ലിച്ചതച്ചു

  • 25/12/2022

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയെ യുവാവ് നടുറോഡിലിട്ട് തല്ലിച്ചതച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പങ്കജ് ത്രിപാഠി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവ് പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് ദേര ഗ്രാമത്തില്‍ താമസിക്കുന്നയാളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. സംസാരത്തിനിടെ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തും ദേഹത്തും മര്‍ദ്ദിച്ചു. യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. വീഡിയോ പുറത്തുവന്നതോടെ ഐ.പി.സി. സെക്ഷന്‍ 323 പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടിക്ക് പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു.  

Related News