മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചോദ്യംചെയ്ത ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു

  • 27/12/2022

അഹമ്മദാബാദ്: ഗുജറാത്തില്‍ മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. 

ബിഎസ്എഫ് ജവാനായ മെല്‍ജിഭായ് വഗേലയാണ് കൊല്ലപ്പെട്ടത്. മകളുടെ അശ്ലീല ദൃശ്യങ്ങള്‍ 15കാരന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെപ്പറ്റി ചോദിക്കാന്‍ ചെന്നതാണ് വഗേല. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠിയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 

ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കും അനന്തരവനും ഒപ്പമാണ് ഇദ്ദേഹം പോയത്. പ്രതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയില്‍ മരിച്ചു. ആക്രമണത്തില്‍ ഭാര്യക്കും പരിക്കേറ്റു.  

Related News