ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം

  • 27/12/2022

ന്യൂഡല്‍ഹി: ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം. ഇത് സംബന്ധിച്ച്‌ ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച നടന്നു. കോണ്‍ഗ്രസുമായി സഖ്യം വേണമെന്നാണ് ത്രിപുര നേതൃത്വത്തിന്റെ നിലപാട്. അതേസമയം, സഖ്യ സാധ്യതയെ കുറിച്ച്‌ ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.


2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ച്‌ ബിജെപി അധികാരം പിടിച്ചിരുന്നു. ഇതിന് ശേഷം വന്ന ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കായിരുന്നു വിജയം. 60 അംഗ നിയമസഭയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 43 സീറ്റ് നേടി.

ഇതില്‍ 35 എണ്ണം ബിജെപി നേടിയതായിരുന്നു. സിപിഎമ്മിന് 15 സീറ്റ് മാത്രമാണ് നേടാനായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായ കോണ്‍ഗ്രസ്, പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി.

Related News