ഉക്രൈനിലെ സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ; നയമറിയിച്ച് ഇന്ത്യ

  • 27/12/2022

ന്യൂഡല്‍ഹി: ഉക്രൈനിലെ സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ഇന്നലെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യ തങ്ങളുടെ നയം അറിയിച്ചത്.


ദുരിതബാധിതരായ സാധാരണ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ഇന്ത്യ ഉക്രൈയിനിന് ഉറപ്പ് നല്‍കി. റഷ്യയോട്, ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ മോദി, അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് ഇരുപക്ഷവും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്ന് പറഞ്ഞു.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഈ വര്‍ഷമാദ്യം ഉക്രെയ്നില്‍ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ സുഗമമാക്കാന്‍ മോദി ഉക്രെയ്ന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് ശ്രീ സെലെന്‍സ്‌കി ആശംസകള്‍ അറിയിച്ചു.

Related News