ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി അതിശൈത്യം, പഹൽഗാമിൽ താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തി

  • 27/12/2022

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി അതിശൈത്യം. ജമ്മു കശ്മീരിലെ പഹൽഗാമിൽ താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തി. അടുത്ത 24 മണിക്കൂർ കൂടി ഇതേ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. ഡൽഹി,ഹരിയാന, പഞ്ചാബ്,സിക്കിം, രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാഴ്ച പരിധി 50 മീറ്റർ ആയി കുറഞ്ഞത് റോഡ് - റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.രാജസ്ഥാനിലെ ഫത്തേഹ്പൂറിലും,ചുരുവിലും പൂജ്യം ഡിഗ്രിയിൽ താഴെ എത്തി താപനില. ഡൽഹിയിൽ 6 ഡിഗ്രിയാണ് താപനില. നൈനിറ്റാളിൽ നാലു ഡിഗ്രിയായി താപനില.ഉത്തർപ്രദേശിലെ ബിജിനോർ, മഥുര തുടങ്ങിയ ജില്ലകളിൽ സ്‌കൂളുകൾക്ക് ജനുവരി രണ്ട് വരെ അവധി നൽകി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂർ കൂടി ശീതക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related News