വർഷങ്ങൾക്കിപ്പുറം ആഗ്രഹം സാധിച്ച് കൊടുത്ത് മകൻ; അമ്മ മക്കയിലേക്ക് പറന്നത് മകൻ പൈലറ്റായ വിമാനത്തിൽ

  • 27/12/2022

സ്‌കൂൾ കാലം മുതൽ അമ്മ പറയാറുള്ള ആഗ്രഹം സാധിച്ചുകൊടുക്കാനായതിലെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു പൈലറ്റിന്റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. വലുതായാൽ തന്നെ മക്കയിൽ കൊണ്ടുപോകണമെന്ന് അമ്മ മകനോട് പറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം മകൻ വാക്കുപാലിച്ചു. അമ്മ മക്കയിലേക്ക് പറന്നതോ? മകൻ പൈലറ്റായ വിമാനത്തിന്റെ സുരക്ഷിതത്വത്തിലും. 

ആമിർ റാഷിദ് വാനി എന്നയാളാണ് തന്റെയും അമ്മയുടേയും സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥ ട്വിറ്ററിൽ പങ്കുവച്ചത്. താൻ സ്‌കൂൾ കുട്ടി ആയിരിക്കുമ്പോൾ അമ്മ സ്വന്തം അഭിലാഷത്തെക്കുറിച്ച് തനിക്കെഴുതിയ പഴയ കത്ത് കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ആമിറിന്റെ ട്വീറ്റ്. ഇന്ന് താൻ മക്കയിലേക്ക് എത്തിക്കുന്ന യാത്രക്കാരുടെ കൂട്ടത്തിൽ തന്റെ അമ്മയുമുണ്ടെന്ന് ആമിർ ട്വീറ്റ് ചെയ്തു.

ആമിറിന്റേയും അമ്മയുടേയും ജീവിത കഥ വളരെ ആവേശകരമാണെന്ന് നിരവധി ട്വിറ്റർ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ആനന്ദകരമായ ട്വീറ്റാണിതെന്ന് ചിലർ കമന്റുകളിട്ടപ്പോൾ ഈ നിമിഷത്തെയാണ് യഥാർഥത്തിൽ ദൈവാനുഗ്രഹം എന്ന് വിളിക്കേണ്ടതെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. നിരവധി പേരാണ് ആമിറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

Related News