ഭാരത് ബയോടെക് വികസിപ്പിച്ച ഇന്‍കോവാക് വാക്സിനിന്റെ വില വിവരങ്ങള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

  • 28/12/2022

ഭാരത് ബയോടെക് വികസിപ്പിച്ച ഇന്‍കോവാക് വാക്സിനിന്റെ വില വിവരങ്ങള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപയാണ് ഇന്‍കോവാക് വാക്സിനിന്റെ വില. സ്വകാര്യ ആശുപത്രികളിലെ നിരക്ക് 800 രൂപയാണ്. മൂക്കുകളിലൂടെ തുള്ളി മരുന്നായാണ് ഇന്‍കോവാക് വാക്സിന്‍ നല്‍കുക.


ഏതെങ്കിലും കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച 18 വയസ് കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഇന്‍കോവാക് നല്‍കുന്നത്. 2023 ജനുവരി മുതല്‍ സ്വകാര്യ ആശുപത്രികളിലാണ് ഇന്‍കോവാകിന്റെ വാക്സിനേഷന്‍ ആരംഭിക്കുന്നത്. ഇവ ഉടന്‍ തന്നെ കോവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്.

കോവിഡ് വൈറസ് ആദ്യമെത്തുന്ന മൂക്കിലും ശ്വാസകോശത്തിലും പെട്ടെന്ന് പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇന്‍കോവാക് മൂക്കിലൂടെ നല്‍കുന്നത്. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി താപനിലയിലാണ് ഇവ സൂക്ഷിക്കേണ്ടത്.

Related News