വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

  • 28/12/2022

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയില്‍ ദുബായ്, കംബോഡിയ എന്നിവിടങ്ങളില്‍നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവായി. ചൊവ്വാഴ്ച ചൈനയില്‍നിന്ന് കൊളംബോ വഴി മധുര വിമാനത്താവളത്തിലെത്തിയ അമ്മയ്ക്കും ആറുവയസുള്ള കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇവര്‍ വിരുദു നഗറില്‍ ഹോം ക്വാറന്‍റൈലിനാണെന്നും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യം പറഞ്ഞു.


മധുര വിമാനത്താവളത്തില്‍നിന്ന് ഇവരെ വിരുദുനഗറിലെത്തിച്ച കാര്‍ ഡ്രൈവറെ നിരീക്ഷണത്തിലാക്കി. ചൊവ്വാഴ്ചമാത്രം തമിഴ്നാട്ടില്‍ പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് 19 കേസുകള്‍ 51 ആയി.

Related News