ചൈനയിലെ കൊവിഡ് വ്യാപനം: ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ കെ അറോറ

  • 28/12/2022

ന്യൂഡല്‍ഹി: ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ചൈനയില്‍ പടരുന്ന വകഭേദങ്ങളിലൊന്നായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ നടപടികള്‍ ഇവിടെയും ശക്തിപ്പെടുത്തുകയാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഒന്നല്ല, 4 വകഭേദങ്ങളാണ് ചൈനയിലെ കൊവിഡ് വര്‍ധനവിന് പിന്നിലെന്നും കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പാനല്‍ തലവനായ എന്‍.കെ അറോറ വ്യക്തമാക്കി.


എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അറോറ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയിലെ നിലവിലെ വ്യാപനത്തിന് പിന്നില്‍ ബിഎഫ് 7 മാത്രമല്ലെന്നും ബി.എന്‍, ബി.ക്യു, എസ്.വി.വി വകഭേദങ്ങളാണെന്നും അറോറ പറഞ്ഞു. ചൈനയില്‍ കോവിഡ് കേസുകളില്‍ 15 ശതമാനം മാത്രമാണ് ബിഎഫ് 7 വകഭേദം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമ്ബത് ശതമാനം ബിഎന്‍, ബിക്യു ശ്രേണികളില്‍ നിന്നുള്ളവരാണ്. 10 മുതല്‍ 15 ശതമാനം വരെ എസ്.വി.വി വേരിയന്‍റില്‍ നിന്നുള്ളതാണെന്ന് അറോറ പറയുന്നു.

ഇന്ത്യ അമിതമായി ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അറോറ പറഞ്ഞു. ഒന്നും രണ്ടും മൂന്നും കോവിഡ് തരംഗങ്ങളില്‍ നിന്നുള്ള വാക്സിനുകളിലൂടെയും തുടര്‍ച്ചയായ അണുബാധകളിലൂടെയും ഇവിടത്തെ ജനങ്ങള്‍ രോഗപ്രതിരോധ ശേഷി നേടിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു


Related News