റോക്‌ വിന്റർടൈന്മെന്റ് വേറിട്ട അനുഭവമായി : ഡോക്ടർ അമീർ അഹമ്മദ്

  • 29/12/2022

 


റെസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ വിന്റർടൈന്മെന്റ് എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു . കബദ് റിസോർട്ടിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിപാടി സംഘടനയുടെ ഉപദേശക സമിതി അംഗം ഡോക്ടർ അമീർ അഹമ്മദ് ഉത്‌ഘാടനം ചെയ്തു . കുവൈറ്റിലെ ബിസിനെസ്സ് ഗ്രൂപ്പായ റോക് സംഘടിപ്പിച്ച പിക്നിക് വേറിട്ട അനുഭവമായെന്നും , ബിസിനസ്സിന്റെ തിരക്കുകളിൽ നിന്നും മാറി നിന്ന് കൊണ്ടുള്ള ഇത്തരം വിനോദ പരിപാടികൾ ശ്‌ളാഘനീയമാണെന്നും ഡോക്ടർ അമീർ അഹമ്മദ് പറഞ്ഞു .

പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു . ചെയർമാൻ അബു കോട്ടയിൽ , എം ആർ നാസർ ഭാരവാഹികളായ നജീബ് പി വി , അബ്ദുൽ റഹീം എൻ കെ , മുഹമ്മദ് ഹയ , ഷാഫി മഫാസ് , റഷീദ് , അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു .

ജനറൽ സെക്രട്ടറി കമറുദ്ദിൻ പി സ്വാഗതവും പ്രോഗ്രാം കൺവീനർ റുഹൈൽ വി പി നന്ദിയും പറഞ്ഞു . 

തുടർന്ന് നടന്ന കലാ കായിക മത്സരങ്ങളും , റോക് മെമ്പർമാരുടെ ഗാനമേളയും അരങ്ങേറി . നൗഷാദ് കാഞ്ഞങ്ങാട്‌ , നജീബ് പി വി , മജീദ് ബി കെ , അഷ്‌റഫ് സി പി , ഷാനവാസ് ഹൈതം , ഹമീദ് കുറൂളി , നൗഷാദ് റൂബി എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി .

വടം വലി മത്സരത്തിൽ ഷാഫിയുടെ നേതൃത്വത്തിലുള്ള സാൽമിയ ടീം ഒന്നാം സ്ഥാനവും , ഷാനവാസിന്റെ നേതൃത്വത്തിലുള്ള ഫർവാനിയ ടീം രണ്ടാം സ്ഥാനവും ആരിഫിന്റെ നേതൃത്വത്തിലുള്ള അബ്ബാസിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . നീന്തൽ മത്സരത്തിൽ മുഹമ്മദ് ശാമിൽ ഒന്നാം സ്ഥാനവും , മുസ്തഫ സാസ് രണ്ടാം സ്ഥാനവും , ഷാഫി മഫാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . 

ക്വിസ് മത്സരത്തിൽ ആരിഫ് പി വി , എം ആർ നാസർ , നസീറ മജീദ് , ശബാന , സാജിത നാസർ എൻ കെ അബ്ദുൽ റഹീം നെഹ്ബാൻ എന്നിവർ വിജയികളായി . പെനാൽറ്റി ഷൂട്ടൗട് മത്സരത്തിൽ സുബൈർ ഇ സി , ജാബിർ എന്നിവരായിരുന്നു വിജയികൾ . 

സ്ത്രീകൾക്കായി നടത്തിയ വടംവലി മത്സരത്തിൽ നസീറ മജീദിന്റെ നേതൃത്വത്തിലുള്ള ഫർവാനിയ ടീം ഒന്നാം സ്ഥാനവും ഷബ്‌ന ബാനുവിന്റെ നേതൃത്വത്തിലുള്ള അബ്ബാസിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ലെമൺ സ്പൂൺ റേസിൽ തൻസീല ഒന്നാം സ്ഥാനവും ഷമാന ലത്തീഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . 

കുട്ടികൾക്കായി നടത്തിയ ലെമൺ സ്പൂൺ റേസിൽ ആയിഷ ഒന്നാം സ്ഥാനവും , രെഷ്‌ദാൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . മ്യൂസിക് ചെയർ മത്സരത്തിൽ ഷഹ്‌സാന മറിയം ഒന്നാം സ്ഥാനവും , രെഷ്ദാൻ രണ്ടാം സ്ഥാനവും , ആൽഫ മൂന്നാം സ്ഥാനവും നേടി . മ്യൂസിക് ബോൾ ഗെയിമിൽ മിസ്‌ന വിജയിയായി . മുഹമ്മദ് റിസ്‌വിൻ , ഫാത്തിമ നാജിദ , ഹിബ , ഫാത്തിമ സജിന , സബാഹ് , മുഹമ്മദ് ഫഷിം , ഫാത്തിമ മലീഹ എന്നിവർ ഗാനം ആലപിച്ചു .

റോക് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Related News