മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്

  • 30/12/2022

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഗസ്റ്റിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നത്.


പാര്‍ട്ടി വിട്ട് ഒരാഴ്ചയ്ക്കുശേഷം കശ്മീര്‍ ആസ്ഥാനമായി പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരിലാണ് ശ്രീനഗറില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരണവും പ്രഖ്യാപനവും നടത്തിയത്.

എന്നാല്‍, കഴിഞ്ഞ ഗുജറാത്ത്-ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ കോണ്‍ഗ്രസിനെ പ്രശംസിച്ച്‌ ഗുലാം നബി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ പാര്‍ട്ടി വിരുദ്ധനല്ലെന്നും കോണ്‍ഗ്രസിന്റെ ചില നയങ്ങളോടു മാത്രമാണ് തനിക്കു പ്രശ്‌നമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related News