ബസേലിയോ 2023-24-ന്റെ ലോഗോ പ്രകാശനം നിർവഹിച്ചു

  • 31/12/2022



കുവൈറ്റ്‌ : സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ബസേലിയോ 2023-24-ന്റെ ലോഗോയുടെ പ്രകാശനകർമ്മം  മലങ്കര സഭയുടെ ബാംഗ്ളൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ നിർവഹിച്ചു.  

കുവൈറ്റ്‌ മഹാ ഇടവകയുടെ വികാരിയും മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഡോ. ബിജു പാറയ്ക്കൽ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്‌, ഇടവക സെക്രട്ടറി ഐസക്‌ വർഗീസ്‌, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ വൈസ്‌ പ്രസിഡണ്ടും, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗവുമായ തോമസ്‌ കുരുവിള, സെക്രട്ടറി ജൂബിൻ ഉമ്മൻ, ട്രഷറർ ജോയി ജോർജ്‌  മുള്ളന്താനം, സുവർണ്ണ ജൂബിലി ജനറൽ കൺവീനർ ജെറി ജോൺ കോശി, പബ്ളിസിറ്റി കൺവീനർ തോമസ്‌ മാത്യൂ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മൂന്നാമത്‌ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി ദീർഘമായ 35 വർഷക്കാലം മലങ്കര സഭയ്ക്ക്‌ ശക്തമായ നേതൃത്വം നൽകി നയിച്ച പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവയുടെ നാമധേയത്തിൽ 1974-ൽ സ്ഥാപിതമായ മാർ ബസേലിയോസ്‌ മൂവ്മെന്റ്‌, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ സമൂഹത്തിനു വേണ്ടുന്നതായ കൈത്താങ്ങലുകൾ നൽകിക്കൊണ്ടാണ്‌ അതിന്റെ അമ്പതാം വാർഷികത്തിന്റെ നിറവിലേക്ക്‌ പ്രവേശിക്കുന്നത്.

Related News