സൗദിക്ക് പുറത്ത് നിന്നുള്ള റീ എൻട്രി വിസ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി

  • 31/12/2022



സൗദി അറേബ്യക്ക് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി, എക്സിറ്റ്, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. പുതിയ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. എക്സിറ്റ്, റീ എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് പരമാവധി രണ്ട് മാസത്തേക്കുള്ള ഒരു യാത്രയ്ക്ക് 200 റിയാൽ ആണ്.

രണ്ട് മാസത്തിൽ അധികമായി വരുന്ന ഓരോ മാസത്തിനും 100 റിയാൽ വീതവും നൽകണം എന്ന് പുതിയ ഭേദഗതി പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. എന്നാൽ വിദേശി രാജ്യത്തിന് പുറത്താണെങ്കിൽ റി എൻട്രി കാലാവധി ദീർഘിപ്പിക്കുന്നതിന് ഓരോ അധിക മാസത്തിനും ഇരട്ടി ഫീസ് നൽകണം. 3 മാസത്തേക്കുള്ള മൾട്ടി റി എൻട്രി ഫീസ് മാസത്തേക്ക് 500 റിയാൽ ആണ്.

മൂന്ന് മാസത്തിൽ കൂടുതലുള്ള ഓരോ അധിക മാസത്തിനും 200 റിയാൽ അധികം നൽകണം. അതേസമയം അപേക്ഷകൻ രാജ്യത്തിന് പുറത്താണെങ്കിൽ, അധിക മാസത്തേക്കുള്ള ഫീസ് ഇരട്ടിയാക്കും. വിദേശ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ആശ്രിതരുടെ ഇഖാമ പുതുക്കുന്നത് ഉൾക്കൊള്ളുന്ന റെസിഡൻസി നിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി.

Related News