ഒമിക്‌റോണ്‍ വേരിയന്റായ 'XXB.1.5' ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു

  • 31/12/2022

ന്യൂയോര്‍ക്കില്‍ കോവിഡ് വൈറസ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോണ്‍ വേരിയന്റായ 'XXB.1.5' ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 41% 'XXB.1.5' ആണ്.


ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്. പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. വൈറസിന്റെ ജനിതക മാറ്റം നിരീക്ഷിച്ചുവരികയാണെന്ന് മഹാരാഷ്ട്ര സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പ്രദീപ് അവാട്ടെ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം അന്തരാഷ്ട്ര യാത്രക്കാര്‍ക്കായി തെര്‍മല്‍ സ്ക്രീനിംഗിനും 2% റാന്‍ഡം സാമ്ബിളിംഗും നടപ്പാക്കുന്നുണ്ട്. പോസിറ്റീവ് സാമ്ബിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയയ്ക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ വേരിയന്‍റ് BQ, XBB എന്നിവയേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും അണുബാധയ്ക്ക് സാധ്യതയുള്ളതുമാണ്.

Related News