20-ാം വാര്‍ഷികവും,ഏകദിന സമ്മേളനവും

  • 31/12/2022



സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രസ്ഥാനത്തിന്റെ 20-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് പെട്ടകത്തിൽ നിന്ന് പുറത്തിറങ്ങുവിൻ ( ഉൽപ്പത്തി 8:16 ) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഏകദിന സമ്മേളനം നടത്തപ്പെടുന്നു.

2023 ജനുവരി മാസം 1-ാം തിയതി ഞായറാഴ്ച രാവിലെ 8.30 മുതൽ മംഗഫ് ബെഥേൽ ചാപ്പലിൽ വെച്ച് നടക്കുന്ന സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബ്ലാഗ്ലൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ: ഡോ.എബ്രഹാം മാർ സെറാഫിo മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നതും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന അധിപൻ അഭിവന്ദ്യ: ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത മുഖ്യ സന്ദേശം നല്കുന്നതുമായിരിക്കും

പതാക ഉയർത്തൽ,പൊതു സമ്മേളനം,ക്വിസ് മത്സരം, മുൻ പ്രസ്ഥാന അംഗങ്ങൾക്ക് ആദരവ്,ഗാനാർച്ചന, സമ്മാനദാനം തുടങ്ങി വിവിധ പരുപാടികൾ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരിക്കും.

പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Related News