കെ.ഡി.എൻ.എ ക്രിസ്റ്മസ് പുതുവത്സരാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

  • 01/01/2023

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡന്റ ബഷീർ ബാത്ത അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉത്ഘാടനം നിർവഹിച്ചു. 2023 വർഷത്തേക്കുള്ള അസോസിയേഷൻ മെമ്പർഷിപ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക ഡോക്ടർ അർച്ചന വിഷ്ണു സ്വീകരിച്ചു. കെ.ഡി.എൻ.എ മെഡിക്കൽ വിങ്ങിനുള്ള ഉപഹാരം ജോസഫ് പണിക്കരിൽ നിന്ന് മെഡിക്കൽ വിങ് കൺവീനർ ശ്യം ഏറ്റുവാങ്ങി.

കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന ഫായിസ്നെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി സുബൈർ എംഎം, അഡ്വൈസറി ബോർഡ് മെമ്പർ ഇലിയാസ് തോട്ടത്തിൽ, വൈസ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, മെമ്പർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് മാത്തൂർ സ്വാഗതവും ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു.

റാഫി കല്ലായി, അൻവർ സാരംഗ് നയിച്ച യെസ് ബാൻഡ് കുവൈറ്റിന്റെ ലൈവ് ഓർക്കസ്ട്രയും ഹർഷ സജിൽ, ചിന്നു ശ്യാം, സ്നേഹ വാരിയർ, ഹൃതിക , ധർമിത ധർമരാജ്, താര തുളസീധരൻ, റിതുപര്ണ, ജിഷ സുരേഷ്, സാവന്ന ഷിബു, അയാൻ മാത്തൂർ, മിൻഹ അൻവർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവര്ക്കും ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സഹീർ ആലക്കൽ, സന്തോഷ് പുനത്തിൽ, തുളസീധരൻ തോട്ടക്കര ഹനീഫ കുറ്റിച്ചിറ, പ്രജു ടി.എം, പ്രതുപ്നൻ, സമീർ കെ.ടി, ജയലളിത കൃഷ്ണൻ, രജിത തുളസീധരൻ, മുഹമ്മദ് അഷ്‌റഫ്, ഷാജഹാൻ, ജമാൽ എന്നിവർ നിയന്ത്രിച്ചു.

Related News