കെ കെ എം എ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

  • 01/01/2023


കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സാൽമിയ ബ്രാഞ്ച് പ്രവർത്തക സംഗമം സാൽമിയ സൂപ്പർ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് കെ കെ എം എ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്
കെ ബഷീർ ഉത്ഘാടനം ചെയ്തു

പ്രസ്ഥാനിക പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് പൊതു സമൂഹത്തിൽ സംഘടന ക്ക് നിർവഹിക്കുവാൻ സാധിച്ച കർമ്മ
പദ്ധതികളെകുറിച്ചും, പുതിയ വർഷത്തിൽ കേരളത്തിൽ പൂർത്തീകരിക്കുവാൻ ലക്ഷ്യം വെക്കുന്ന നൂതന മായ പദ്ധതികളെ കുറിച്ചും അദ്ദേഹം സംഗമത്തിൽ വിശദീകരണം നൽകി

കെ കെ എം എ സാൽമിയ ബ്രാഞ്ച് പ്രസിഡണ്ട് എൻ, കെ. അബ്ദു റസാക്കിന്റെ അധ്യക്ഷതയിൽ കെ കെ എം എ കേന്ദ്ര വൈസ് പ്രസിഡണ്ട് ഒ പി ഷറഫുദ്ദീൻ, സിറ്റി സോണൽ പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, ജനറൽ സെക്രട്ടറി വി അബ്ദുൽ കരീം, അബ്ദുല്ല വാവാട്, മുഹമ്മദ് റഈസ് മടവൂർ, തുടങ്ങിയവർ സംസാരിച്ചു,

സാൽമിയ ബ്രാഞ്ചിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള റിപ്പോർട്ട്‌ ജസീൽ വാവാട്, യൂസഫ് വി എം, മിറാഷ് കരിമ്പ, അബൂബക്കർ വി എം, കെ സി അബ്ദുറസാഖ്, എം കെ ബഷീർ, അനീഷ് ചങ്ങനാശ്ശേരി എന്നിവർ അവതരിപ്പിച്ചു, 
ജമീൽ മുഹമ്മദ്‌ റഈസ് ഖിറാഅത്തും,
ഈസ സിപി സ്വാഗതവും യൂസഫ് വി എം നന്ദിയും പറഞ്ഞു ബ്രാഞ്ച് സംഘടിപ്പിച്ച സംഗമത്തിൽ വിവിധ യൂണിറ്റ് നേതാക്കളും പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

Related News