ഫായിസ് അഷ്‌റഫ് അലിയെ ആദരിച്ചു

  • 01/01/2023




കുവൈറ്റ് സിറ്റി : തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് സോളോ സൈക്കിൾ യാത്രയുടെ ഭാഗമായി കുവൈറ്റിൽ എത്തിയ ഫായിസ് അഷ്‌റഫ് അലിയെ കുവൈറ്റ് എലത്തൂർ അസോസിയേഷൻ ബദർ അൽ സമ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ആദരിച്ചു.

ജോയിൻ്റ് സെക്രട്ടറി ആലികുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം ടി ടി സ്വാഗതം പറഞ്ഞു.

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ്റെ ഫായിസിനുള്ള സ്നേഹോപഹാരം ട്രഷറർ സബീബ് കൈമാറി. അബ്ദുൽ ഖാദർ എൻ ഫായിസിനെ പൊന്നാട അണിയിച്ചു.

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ മാർച്ച്‌ 10 നു ഫഹാഹീൽ സൂഖ് സബാ ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന മൂന്നാമത് എഡിഷൻ സൗത്ത് ഏഷ്യൻ സെവൻ എ സൈഡ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശനം ചടങ്ങിൽ ഫായിസ് നിർവ്വഹിച്ചു.

ചടങ്ങിൽ ഉപദേശക സമിതി അംഗങ്ങളായ അർഷദ് എൻ, റഫീഖ് എൻ, വൈസ് ട്രഷറർ റിഹാബ് എൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ അസീസ് എം, ആരിഫ് എൻ ആർ, ഷിഹാബ് വി കെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫായിസ് അലി തൻ്റെ യാത്രയുടെ അനുഭവങ്ങൾ സദസ്സിലുള്ളവരുമായി പങ്കുവെച്ചു. 

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ നൽകിയ സ്വീകരണത്തിന് നന്ദിയറിയിച്ച ഫായിസ് എലത്തൂരുമായിട്ടുള്ള ബന്ധത്തെ കുറിച്ചും അനുസ്മരിച്ചു. 
ട്രഷറർ സബീബിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.

Related News