പുതുവര്‍ഷ ആഘോഷത്തിനിടെ മദ്യലഹരിയില്‍ പാമ്ബിനെ പിടിച്ചുകൊണ്ട് നൃത്തം; യുവാവിന് പാമ്ബുകടിയേറ്റ് ദാരുണാന്ത്യം

  • 02/01/2023

ചെന്നൈ: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ പാമ്ബുകടിയേറ്റ് ദാരുണാന്ത്യം. മദ്യലഹരിയില്‍ പാമ്ബിനെ പിടിച്ചുകൊണ്ട് നൃത്തം ചെയ്ത തമിഴ്‌നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു അതിദാരുണമായി മരിച്ചത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച്‌ നൃത്തം ചെയ്യുമ്ബോഴാണ് സംഭവം. ഡാന്‍സിനിടെ സമീപത്തെ കുറ്റിക്കാട്ടിലൂടെ പാമ്ബ് ഇഴഞ്ഞുപോകുന്നതു കണ്ട മണികണ്ഠന്‍ പാമ്ബിനെ പിടിക്കാന്‍ ശ്രമിച്ചു.


ഇതു കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പാമ്ബിനെ പിടിച്ച്‌ കയ്യില്‍വച്ച്‌ ആളുകളെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ''പുതുവര്‍ഷസമ്മാനം'' എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്ബുമായുള്ള ആഘോഷം. ഇതിനിടെ പാമ്ബ് ഇയാളുടെ കയ്യില്‍ കടിക്കുകയായിരുന്നു.

ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാന്‍ പോയപ്പോള്‍, കടിച്ച പാമ്ബുമായി കൂടെവന്ന ഇയാളുടെ സുഹൃത്ത് കബിലന്‍ പാമ്ബുകടിയേറ്റ് കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News