പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  • 02/01/2023

ബംഗളൂരു: പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ഥിനി ലയസ്മിതയാണ് (19) കൊല്ലപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ (23) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രസിഡന്‍സി കോളജില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. മറ്റൊരു കോളജിലെ ബി.ടെക് വിദ്യാര്‍ഥിയായ പവന്‍ ലയസ്മിതയെ കൊലപ്പെടുത്താനായാണ് ഇവിടെയെത്തിയതെന്നാണ് വിവരം.

ഇരുവരും കോലാര്‍ സ്വദേശികളാണെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഉപയോഗിച്ചാണ് പവനും ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related News