തന്റെ അറുപത്തമത്തെ കുട്ടിയെ സ്വീകരിച്ച് ഹാജി ജാൻ; 100 കുട്ടികൾ ലക്ഷ്യം

  • 03/01/2023

സ്ലാമാബാദ്: തന്റെ 60-ാമത്തെ കുട്ടിയെ സ്വീകരിച്ചാണ് പാകിസ്താന്‍ സ്വദേശിയായ ഹാജി ജാന്‍ മുഹമ്മദ് പുതുവര്‍ഷത്തെ വരവേറ്റത്. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ ഹാജി ജാന്‍ മുഹമ്മദിന് മൂന്ന് ഭാര്യമാരാണുള്ളത്. പുതുവര്‍ഷത്തിലാണ് 60-ാമത്തെ കുട്ടി ജനിച്ചത്. ഹാജി ഖുഷ് ഖല്‍ ഖാന്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്.


മൂന്ന് ഭാര്യമാരിലായി 60 കുട്ടികള്‍ ജനിച്ചെങ്കിലും 5 കുട്ടികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല . 100 കുട്ടികള്‍ ജനിക്കണമെന്നാണ് ഹാജി ജാന്റെ ലക്ഷ്യം . കൂടുതല്‍ കുട്ടികള്‍ക്കായി നാലാം വിവാഹം നടത്തുമെന്നും ഹാജി ജാന്‍ പറഞ്ഞു.

തനിക്ക് ഇത്രയധികം കുട്ടികളെ നല്‍കിയതിന് അള്ളാഹുവിനോട് നന്ദിയുണ്ടെന്നും , 100 കുട്ടികളെന്ന തന്റെ ലക്ഷ്യം അള്ളാഹു നിറവേറ്റിത്തരുമെന്നുമാണ് ഹാജി ജാന്‍ പറയുന്നത് . ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട് . വീട്ടില്‍ ഒരു പ്രൈമറി സ്കൂള്‍ തുറക്കാമെന്നും, താമസിയാതെ ഹാജി ജാന്റെ വീട് ഒരു ജില്ലയായി പ്രഖ്യാപിക്കുമെന്നും ചിലര്‍ പറയുന്നു

Related News