ഫാ. ജിജോ പി. എബ്രഹാമിനു സ്വീകരണം നൽകി

  • 04/01/2023



കുവൈറ്റ്‌ : മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്‌ പ്രാരംഭം കുറിച്ചുകൊണ്ട്‌ 2023 ജനുവരി 6, വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുവാൻ കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ ആചാര്യൻ ഫാ. ജിജോ പി. എബ്രഹാം കുവൈറ്റിൽ എത്തിച്ചേർന്നു. 

ബസേലിയോ 2023-24 എന്നു നാമകരണം ചെയ്തിരിക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ കീഴിലുള്ള ബിഷപ്പ്‌ വാൽഷ്‌ മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന്‌ നടത്തുന്ന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടക്കും. മലങ്കര സഭയുടെ ബാംഗ്ളൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും.

Related News