സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കണം; ഹർജിയിൽ കേന്ദ്രത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി

  • 06/01/2023

ദില്ലി: സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയിലെ ഹര്‍ജികളും സുപ്രിം കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി.


ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റേതാണ് തീരുമാനം. അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച്‌ പതിമൂന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകള്‍ അടക്കം സുപ്രിം കോടതിയിലേക്ക് മാറ്റിയത്.

Related News