മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: വ്യോമയാന മന്ത്രാലയം

  • 06/01/2023

ദില്ലി: മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ കേസെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാ‍ര്‍ പരാതി നല്‍കിയിട്ടും കൃത്യമായ നടപടികളെടുക്കാത്ത ജീവനക്കാരുടെ നിലപാട് വ്യോമയാന മേഖലയുടെ പ്രതിച്ഛായ തകര്‍ത്തു.


സംഭവങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നടപടിയുണ്ടായില്ലെങ്കില്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വ്യോമയാനമന്ത്രാലയം നിര്‍ദ്ദേശിച്ചു.

അതിനിടെ ന്യൂയോര്‍ക്ക്-ദില്ലി എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്ബനി പുറത്താക്കി. കമ്ബനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. ഇയാള്‍ക്കെതിരായ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്ബനി അറിയിച്ചു.: വിമാനത്തിനുള്ളിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം.

Related News