കലോത്സവ വേദികളെ ദുരൂപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹം കെ.ഐ.സി

  • 07/01/2023


കുവൈറ്റ് സിറ്റി :സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ സമൂഹം ഏറെ ആദരിക്കുന്ന സമസ്തയുടെ പണ്ഡിതന്‍മാരെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പരിപാടി അവതരിപ്പിച്ചത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 

ഉന്നതമായ ജീവിത സംസ്കാരവും,മതേതരത്വ മൂല്യങ്ങളും വളര്‍ത്തിയെടുക്കേണ്ട വിദ്യാലയങ്ങളില്‍ തന്നെ സൗഹാര്‍ദ്ദാന്തരീക്ഷവും ഐക്യവും ഇല്ലാതാക്കുന്ന തരത്തിലുളള ഇത്തരം സ്ക്രിപ്റ്റുകള്‍ തയ്യാറാക്കപ്പെടുന്നത് ഗൗരവതരമാണ്.

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഇത്തരം വേദികളില്‍ തീവ്രവാദികളെ പോലും മുസ്ലിം വേഷധാരികളായി ചിത്രീകരിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചനകളെ തിരിച്ചറിഞ്ഞ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Related News