കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച്‌ കോണ്‍ഗ്രസ്; കേരളത്തിൽ നിന്ന് ഏഴ് എം പിമാർ

  • 07/01/2023

ദില്ലി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച്‌ കോണ്‍ഗ്രസ്. കേരളത്തില്‍ നിന്ന് എം പിമാരായ എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവര്‍ നിരീക്ഷകരാകും.


എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കര്‍ണാടക പോളിംഗ് ബൂത്തിലെത്താന്‍ ഏറെക്കുറെ നൂറ് ദിവസത്തില്‍ മാത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടവും വെല്ലുവിളിയും ശക്തമാകുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രാമ ക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ പോര് രൂക്ഷമായിരുന്നു. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റായ രാമനഗരയില്‍ അയോധ്യ മോഡലില്‍ രാമ ക്ഷേത്രം പണിയുമെന്ന് കര്‍ണാടക മന്ത്രി അശ്വഥ് നാരായണന്‍ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലെ അധ്യായം.

Related News