ഫോക്കസ്, കുവൈറ്റ് ഫിഫാ വേൾഡ് കപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

  • 08/01/2023



കുവൈറ്റ് സിറ്റി: - കുവൈറ്റിലെ എൻജീനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ്, കുവൈറ്റ് അംഗങ്ങൾക്കിടയിൽ നടത്തിയ " ഫിഫാ ഫുട്ബാൾ ലോകകപ്പ് " പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് നേടുന്ന ടീം. ഗോൾഡൺ ബൂട്ട് നേടുന്ന താരം എന്നി പ്രവചനങ്ങളാണ് നടത്തിയത് .കൂടുതൽ പേർ ശരിയായ പ്രവചനങ്ങൾ നടത്തിയത് കൊണ്ട് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.വിജയ ടീമിനെ പ്രഖ്യാപിച്ചതിലെ വിജയി മനോജ് കലാഭവനും, ഗോൾഡൺ ബൂട്ട് വിജയിയെ പ്രഖ്യാപിച്ചതിൽ സുനിൽ കുമാറും വിജയികളായി. വിജയികൾക്കുള്ള സമ്മാനമായ സ്വർണനാണയങ്ങൾ വിതരണം ചെയ്യും.പ്രസിഡൻ്റ് സലിംരാജിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവചന മത്സര കൺവീനറായി പ്രവർത്തിച്ച സുനിൽ ജോർജ് നറുക്കെടുപ്പിന് നേതൃത്വം നൽകി. ജേക്കബ്ബ് ജോൺ, രതീഷ് കുമാർ ,സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.റെജി കുമാർ സ്വാഗതവും കെ.രതീശൻ നന്ദിയും പറഞ്ഞു.

Related News