അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയില്‍; പോക്സോ ചുമത്തി

  • 08/01/2023

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയില്‍. മുംബൈയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. 15 വയസുകാരനായ പ്രതിയെ പോക്സോ കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.


സ്‌കൂളിന്‍റെ പരിസരത്ത് വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിനു ശേഷം പ്രതി ഓടിപ്പോവുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. പെണ്‍ക്കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Related News