ഒരാഴ്ചക്കിടെ കുവൈത്തിൽ 25,122 ട്രാഫിക് നിയമലംഘനങ്ങൾ

  • 09/01/2023

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത് 25,122 ട്രാഫിക് സൈറ്റേഷനുകൾ. കൂടാതെ സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വച്ചതിനും അസാധാരണമായ അവസ്ഥയിലായതിനും ആറ് പേരെ അറസ്റ്റ് ചെയ്തു. വിവിധ കാരണങ്ങളാൽ മറ്റ് 13 പേരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യറിയുടെ വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

വാഹനമോടിച്ചതിന് 61 ‘കുട്ടികളെ’ അറസ്റ്റ് ചെയ്തു  16 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതിനും പുറമെയാണിത്. 2022 ഡിസംബർ 31 മുതൽ 2023 ജനുവരി 6 വരെ 296 വലിയ വാഹനാപകടങ്ങളുണ്ടായി. 1,024 ചെറിയ കൂട്ടിയിടികളും ജിടിഡി ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു. എല്ലാ മേഖലകളിലെയും ഗതാഗതം നിരീക്ഷിക്കുകയും സുഗമമാക്കുകയും ചെയ്യുന്നുണ്ടെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News