അബൂഹലീഫ സൗഹൃദവേദി കൃസ്‌തുമസ് ന്യൂ ഇയർ സംഗമം നടത്തി

  • 09/01/2023


കുവൈത്ത് സിറ്റി.: സൗഹൃദ വേദി അബുഹലീഫ ഏരിയ കൃസ്‌തുമസ് ന്യൂ ഇയർ സംഗമം നടത്തി. 
ഫാദർ റവറന്റ് കെ.സി. ചാക്കോ, പി പി അബ്‌ദു റസാഖ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.  
സഹൃദവേദി രക്ഷാധികാരി അബ്‌ദുൽ ബാസിത്‌ ആശംസകൾ നേർന്നു. അഭയ് സുരേഷ്, ജീവ സുരേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജീവ സുരേഷ് ക്‌ളാസിക്കൽ ഡാൻസ് നടത്തി.
 
സംഗമത്തിൽ സൗഹൃദ വേദിയുടെ പുന:സംഘടന നടന്നു. പുതിയ പ്രസിഡണ്ടായി സുരേഷ് ബാബുവിനെയും സെക്രട്ടറിയായി കെ. സി. സെമീറിനെയും തെരഞ്ഞെടുത്തു. ശ്രീജിത്ത് (വൈസ് പ്രസിഡണ്ട്), അലി (ജോയിന്റ് സെക്രട്ടറി) അജിത് (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹകൾ. 

അബുഹലീഫ ബ്ലോക്ക് ഒന്നിലെ എ ബി സി ഹാളിൽ നടന്ന സംഗമത്തിൽ സൗഹൃദവേദി പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി സ്വാഗതവും ട്രഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു.

Related News