വിമാനത്തില്‍ അപമര്യാദയായി പെരുമാറിയവര്‍ക്ക് എതിരെ നടപടി ഇല്ല; എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ

  • 09/01/2023

ദില്ലി: പാരീസ് ദില്ലി വിമാനത്തില്‍ അപമര്യാദയായി പെരുമാറിയവര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ. സീറ്റില്‍ മൂത്രമൊഴിച്ചയാള്‍ക്ക് എതിരെയും ടോയ്‍ലറ്റില്‍ സിഗരറ്റ് വലിച്ചയാള്‍ക്ക് എതിരെയും നടപടി എടുക്കാത്തതിനാണ് നോട്ടീസ്. ഡിസംബര്‍ ആറിനാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയത്.


മദ്യപിച്ച്‌ ലക്കുകെട്ട യാത്രക്കാരനാണ് സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്. ദില്ലിയില്‍ എത്തിയ ഇയാളെ വിമാനജീവനക്കാര്‍ സിഐഎസ്‌എഫ് അധികൃതര്‍ക്ക് കൈമാറി. പിന്നീട് യുവതിയോട് ഇയാള്‍ മാപ്പ് പറഞ്ഞെന്നും, യുവതി നല്‍കിയ പരാതി പിന്‍വലിച്ച തോടെ മാപ്പ് എഴുതി നല്‍കി സംഭവം ഒത്തുത്തീര്‍പ്പാക്കിയെന്നുമായിരുന്നു വിമാനത്താവള അധികൃതരുടെ വിശദീകരണം.

Related News