കുവൈത്തിൽ നാളെ താപനില രണ്ട് ഡിഗ്രിയിലേക്ക്; വെള്ളിയാഴ്ചമുതൽ മഴയ്ക്ക് സാധ്യത

  • 11/01/2023

കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാത്രി മുതൽ കുവൈത്തിലെ ചില പ്രദേശങ്ങളിൽ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ രാജ്യത്ത് മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ നേരിയതും ഒറ്റപ്പെട്ടതുമായ മഴയ്‌ക്ക് സാധ്യതയുണ്ട്. അടുത്ത തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ പ്രതീക്ഷിക്കുന്ന മഴ ഇടത്തരം മുതൽ കനത്തതായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ ഫഹദ് അൽ ഒട്ടൈബി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News