കുവൈത്തിന്റെ വിദേശ കരുതൽ ശേഖരത്തിൽ വൻ കുതിപ്പ്

  • 12/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിന്റെ ക്യാഷ് റിസർവ് വർധിച്ച് ഡിസംബർ അവസാനത്തോടെ 13.126 ബില്യൺ ദിനാറായതായി കണക്കുകൾ. 2021 ഡിസംബറിലെ 11.998 ബില്യൺ ദിനാറിനെ അപേക്ഷിച്ച് 9.4 ശതമാനം വാർഷിക വർധനവും വർഷത്തിൽ 1.128 ബില്യൺ ദിനാറിന്റെ വർധനവും ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം രാജ്യത്തെ മൊത്തം ക്യാഷ് ബാലൻസ് അക്കൗണ്ടുകൾ, ബോണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, ട്രഷറി ബില്ലുകൾ, കുവൈത്ത് സെൻട്രൽ ബാങ്കിലെ വിദേശ കറൻസി നിക്ഷേപങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നതാണ്.

ക്യാഷ് റിസർവിലെ വാർഷിക കുതിപ്പിന്റെ ഭൂരിഭാഗവും കഴിഞ്ഞ വർഷത്തെ അവസാന മാസങ്ങളിലെ പ്രതിമാസ വർധനവിൽ നിന്നുള്ളതാണ്. 2022 നവംബറിലെ 12.756 ബില്യൺ ദിനാറുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്യാഷ് റിസർവ് 2.9 ശതമാനം വർധിച്ചതിന് ശേഷം, മൊത്തത്തിൽ 370 മില്യൺ ദിനാർ മൂല്യം കൂട്ടിച്ചേർത്തുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News