നിതിൻ ​ഗഡ്​കരിക്ക് വധഭീഷണി ; സുരക്ഷ ശക്തം

  • 14/01/2023

നാഗ്പൂര്‍: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം വന്നത്. ഇതെത്തുടർന്ന് ഗഡ്കരിയുടെ ഓഫീസിനും വീടിനും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മകര സംക്രാന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലാണ് നിലവില്‍ ഗഡ്കരിയുള്ളത്.

രാവിലെ 11.30നും 12.30നും ഇടയിൽ രണ്ട് കോളുകളാണ് ഓഫീസിലേക്ക് വന്നത്. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ഗഡ്കരിയെ വധിക്കും എന്നായിരുന്നു ഭീഷണി. മന്ത്രിയുടെ ഓഫീസ് ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണത്തിനായി സ്ഥലത്തെത്തി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related News