ഇന്ത്യൻ രുചി തേടി ബ്രിട്ടീഷ്‍ സ്ഥാനപതി ; വൈറലായി ചിത്രങ്ങൾ

  • 14/01/2023

രുചികരമായ ഭക്ഷണം ഇഷ്ടമല്ലാത്തവരായി ആരുമില്ല. തനി നാടൻ മുതൽ വിദേശിയവും സ്വദേശിയവുമായ വിഭവങ്ങൾ വരെ ആ കൂട്ടത്തിൽപ്പെടും. ഇന്ത്യയിലെ ജനങ്ങൾ മറ്റ് നാടുകളിലെ രുചികൾ തേടി പോകുമ്പോൾ ഇന്ത്യയിലേക്ക് വന്നിരിക്കുകയാണ് ബ്രിട്ടീഷ് സ്ഥാനപതി അലെക്‌സ് എല്ലിസ്. മുംബൈയിലെത്തിയ അദ്ദേഹം ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

മുംബൈയിലെ പ്രസിദ്ധമായ സാന്‍ഡ് വിച്ചും ചില്ലി ഐസ്‌ക്രീമും കഴിക്കുന്ന ചിത്രങ്ങളാണ് അലക്‌സ് എല്ലിസ് പങ്കുവെച്ചിരിക്കുന്നത്. വഴിയോര കച്ചവട സ്റ്റാളില്‍ നിന്ന് ഇവ വാങ്ങിച്ച് കഴിക്കുന്ന ചിത്രങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു. മുംബൈക്കാരെപ്പോലെ കഴിക്കുന്നു. മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും-അലക്‌സ് എല്ലിസ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടത്. വരൂ കഴിക്കൂ എന്ന് മറാഠിയിലും അദ്ദേഹം അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.കൊല്‍ക്കത്തയിലെ നിന്നും വിഭവങ്ങള്‍ കഴിക്കുന്ന ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

Related News