മധുര ∙ തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്.മധുരയിലെ പാലമേടാണ് സംഭവം. ഒൻപത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കെയാണ് അപകടമുണ്ടായത്. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം. ജെല്ലിക്കെട്ടിനിടെ പരുക്കേറ്റ 13 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?