ബഫർസോൺ വിഷയം ; ഹർജികൾ മൂന്നംഗ ബെഞ്ചിനു വിട്ട് സുപ്രീംകോടതി

  • 16/01/2023

ന്യൂഡൽഹി∙ ബഫർസോണ്‍ വിഷയത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനമനുസരിച്ചാണ് ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത് . നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും.

മുൻ വിധിയിലെ ചില നിർദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനഃപരിശോധനാ ഹർജി തൽകാലം പരിഗണനയ്ക്ക് എടുക്കേണ്ടെന്ന നിലപാടാണ് കോടതിയുടെത്. ഭേദഗതി അനുവദിച്ചാൽ പുനഃപരിശോധനയുടെ ആവശ്യമില്ലല്ലോ എന്നാണ് കോടതിയുടെ ചോദ്യം.

Related News