അതിശൈത്യം ; ഡൽഹിയിൽ ട്രെയിൻ സർവ്വീസുകൾ വൈകുന്നു

  • 16/01/2023


ഡൽഹിയിൽ അതിശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ട്രെയിൻ സർവ്വീസുകൾ വൈകുന്നു. കനത്ത മൂടൽ മഞ്ഞ് മൂലം 15 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. 

 ഡൽഹിയിൽ 1.4 ഡിഗ്രി സെൽഷ്യസായിരുന്നു  തിങ്കളാഴ്ചത്തെ താപനില.അയൽ സംസ്ഥാനങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ഹരിയാണ, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിൽ ശൈത്യതരംഗം ശക്തിപ്രാപിച്ചിരിക്കുകയാണ്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. . 

Related News