കുവൈറ്റ് പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തക്ക് നൽകിയ സ്വീകരണവും, സൺ‌ഡേ സ്‌കൂൾ ആനിവേഴ്സറിയും

  • 18/01/2023

കുവൈറ്റ് സെന്റ്. ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ നേതൃത്വത്തിൽ കുവൈറ്റ് പാത്രിയാർക്കൽ  വികാർ  അഭിവന്ദ്യ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തക്ക് നൽകിയ സ്വീകരണവും, ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന മോർ അത്താനോസ്യോസ് ജേക്കബിന്റെ സൺ‌ഡേ സ്കൂളിന്റെ ആനിവേഴ്സറിയും അബ്ബാസിയ സെൻട്രൽ സ്ക്കൂളിൽ വെച്ച് നടത്തപ്പെട്ടു. യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിൽ മറ്റെന്തിനേക്കാളും മുകളിൽ ദൈവമായിരിക്കണമെന്നും, ജീവിതത്തിൽ ദയയുള്ളവരായിരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ തിരുമേനി ആഹ്വാനം ചെയ്തു.

 ഇടവക വികാരി ഫാ. ജിബു ചെറിയാൻ ,  സെന്റ്. മേരീസ്  യാക്കോബായ ദേവാലയത്തിന്റെ വികാരി ഫാ. സിബി എൽദോസ്, സെന്റ്.  പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ വികാരി ജോസ് ഫാ. എബി സക്കറിയ,  ഫാ. ഗീവർഗീസ് കാവനാട്ടേൽ,  ഡീക്കൻ എബ്രാഹാം, ഇടവക സെക്രട്ടറി ശ്രീ. അജു പി ഏലിയാസ്, ട്രസ്റ്റി  ശ്രീ. ജോൺ എം പൈലി, സൺ‌ഡേ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജു എം വർഗീസ്, ശ്രീ. സുബാഷ് പി വടാത്ത്, ശ്രീ. ജോബി ഐസക്, ശ്രീമതി അനു  നോബി, ശ്രീമതി ജിബി സുശീൽ  എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൺ‌ഡേ സ്ക്കൂൾ കുട്ടികൾ അവതരിപ്പിച്ച വർണശബളമായ കലാപരിപാടികൾ വന്നു ചേർന്ന ഏവർക്കും ഹൃദ്യമായ അനുഭവം സമ്മാനിച്ചു.   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News