സിനിമകള്‍ക്കെതിരേ ഉയര്‍ത്തുന്ന അനാവശ്യ പ്രതിഷേധങ്ങൾ നടത്തി സമയം കളയണ്ട; പാർട്ടിക്കാർക്ക് നിർദേശം നൽകി നരേന്ദ്രമോദി

  • 18/01/2023

ന്യൂഡല്‍ഹി: സിനിമകള്‍ക്കെതിരേ ഉയര്‍ത്തുന്ന അനാവശ്യ പ്രതിഷേധങ്ങളില്‍ അഭിരമിക്കാതെ പണിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ ഇടം പിടിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് പ്രധാനമന്ത്രി. പാര്‍ട്ടിയുടെ കഠിനാദ്ധ്വാനത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് അത്തരം പ്രവര്‍ത്തികളെന്നും പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


അടുത്തിടെ ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം പത്താനെതിരേ സംഘപരിവാര്‍ വലിയ പ്രതിഷേധം കൊണ്ടുവന്നതിനെയാണ് നരേന്ദ്രമോഡി ലക്ഷ്യം വെച്ചത്. സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സിനിമകളേയും വ്യക്തികളേയും ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്നും പറഞ്ഞു.

ഷാരൂഖിന്റെ പുതിയ സിനിമ പത്താനില്‍ നായിക ദീപികാ പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ച്‌ വലിയ പ്രതിഷേധമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. സിനിമയുടെ ഗാനരംഗത്ത് നടി അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തിന്റെ പേരില്‍ ഷാരൂഖിനും ദീപികയ്ക്കും എതിരേ രംഗത്ത് വന്നവരില്‍ മദ്ധ്യപ്രദേശ് മന്ത്രിയും നിയമസഭാ സ്പീക്കറും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.

Related News